തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടില്ല. ബി ജെ പി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി. ...
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടില്ല. ബി ജെ പി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി.
പാലക്കാട് സി കൃഷ്ണ കുമാറിനായി സന്ദീപ് വാര്യര്‍ പ്രവര്‍ത്തിക്കും. നിലപാട് വ്യക്തമാക്കാന്‍ സന്ദീപ് വാര്യര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
ബി ജെ പിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നായിരുന്നു സന്ദീപിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സി പി എം നേതാവ് ചെത്തല്ലൂരില്‍ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. സന്ദീപിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബി ജെ പി സംസ്ഥാന നേതൃത്വം. ഇതിന് പിന്നാലെയാണ് സന്ദീപ് ബി ജെ പി വിടില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. പാര്‍ട്ടി നേതാക്കള്‍ സന്ദീപുമായി സംസാരിച്ചിട്ടുണ്ട്.
Key Words: Sandeep Warrier, BJP
COMMENTS