Sandeep Varier is against CPM
പാലക്കാട്: ഇടതു മുന്നണിയുടെ പത്ര പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്ദീപ് വാര്യര്‍. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമോ അതിലും ഗുരുതരമായതോ ആയ പ്രചരണ രീതിയാണ് സി.പി.എം നടത്തിയതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
പരസ്യം കൊടുത്തത് സി.പി.എം ആണെങ്കിലും പണം കൊടുത്തത് ബി.ജെ.പിയാണെന്നും സന്ദീപ് വ്യക്തമാക്കി. താന്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയതില്‍ ബി.ജെ.പിയേക്കാളേറെ വിഷമിക്കുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്യം കൊടുക്കാന്‍ അവര്‍ തെരഞ്ഞെടുത്തത് പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടാണെന്നും വര്‍ഗീയ വിഭജനം ലക്ഷ്യംവച്ചുകൊണ്ടുതന്നെയാണിതെന്നും ജനം ഇത് തള്ളിക്കളയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Sandeep Varier, Advertisement, CPM, BJP, Kafir controversy
COMMENTS