ഹൈദരാബാദ്: നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ''അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ''എന്നു ദുഃഖം പങ്കുവച്ചുകൊണ്ട്...
ഹൈദരാബാദ്: നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ''അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ''എന്നു ദുഃഖം പങ്കുവച്ചുകൊണ്ട് സമാന്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. മലയാളിയായ നിനിറ്റ് പ്രഭുവാണ് സമാന്തയുടെ അമ്മ.
അടുത്തിടെ ഒരു അഭിമുഖത്തില്‍ അച്ഛനുമായുള്ള ബന്ധത്തെ കുറിച്ച് സമാന്ത വാചാലയായിരുന്നു. മക്കളുടെ നല്ലതിനെന്നു കരുതി എല്ലാ നേട്ടങ്ങളെയും ചെറുതാക്കി കാണിക്കുന്ന എല്ലാ ഇന്ത്യന്‍ മാതാപിതാക്കളെയും പോലെയായിരുന്നു തന്റെ പിതാവെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Key Words: Samantha, Josep Prabhu, Passed away.
COMMENTS