ആലപ്പുഴ: വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി സ...
ആലപ്പുഴ: വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തന്റെ ജീവന് വരെ പലരും വില പറഞ്ഞിട്ടും താന്‍ കൂസിയിട്ടില്ല. പാര്‍ട്ടി ദുര്‍ബലമായ നാട്ടില്‍ 32000 വരെ ഭൂരിപക്ഷം നേടി. ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണ്. അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ ചെയ്യുന്നത് കൊണ്ടാണ് തന്നോട് അസൂയ. ഇവിടെ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ക്ഷമയ്ക്ക് അതിരുണ്ടെന്നും സാധാരണ മനുഷ്യനു വേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് താനെന്നും എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
Key Words: Saji Cherian, Facebook Post
COMMENTS