കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡില്‍ (സിയാല്‍) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍. തിരുവിതാം...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡില്‍ (സിയാല്‍) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്താണ് ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര ടെര്‍മിനല്‍ (ടി - 1) ആഗമന ഭാഗത്താണ് കൗണ്ടര്‍ ആരംഭിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും 24 മണിക്കൂര്‍ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ സെന്റററിലുള്ള ഡിജിറ്റല്‍ കൗണ്ടര്‍ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി (എസ്. ഐ. ബി) സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ് ഐ ബി കൗണ്ടറില്‍ ചെന്നാല്‍ പ്രസാദം ലഭ്യമാകും.
അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂ.ആര്‍ കോഡ് വഴിയും ഡിജിറ്റല്‍ കാര്‍ഡ് വഴിയും സിയാലിലെ ഡിജിറ്റല്‍ കൗണ്ടര്‍ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകള്‍ നടത്താനുള്ള 'ഇ-കാണിക്ക' സൗകര്യവും സെന്റററില്‍ ഒരുക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം ഇടത്താവളത്തിനുള്ളില്‍ തന്നെ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, സമീപത്തായി പ്രീ പെയിഡ് ടാക്‌സി കൗണ്ടര്‍, കുറഞ്ഞ ചെലവില്‍ സിയാലിലെ 0484 എയ്‌റോ ലോഞ്ചില്‍ താമസസൗകര്യം എന്നിവയും ലഭ്യമാണ്.
Key Words: Sabarimala, Information Center, Kochi Airport
COMMENTS