വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയില്‍ അധികാരത്തിലെത്തിയാല്‍ പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് ...
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയില്‍ അധികാരത്തിലെത്തിയാല്‍ പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ട്രംപ് ടീം.
ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. റിപ്പോര്‍ട്ടിനെ ഊഹാപോഹവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ വിശേഷിപ്പിച്ചു.
പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍നിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെന്‍ഡര്‍ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമര്‍ശകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികളും ചൂണ്ടിക്കാട്ടിയിരുന്നു.
Key Words: Transgender Troops, US Military, Donald Trump
COMMENTS