ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വ...
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിള്‍ നല്‍കാതിരുന്നതിനുമാണ് താരത്തിനെ വിലക്കിയത്.
വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല. ഏപ്രില്‍ 23 മുതല്‍ നാലുവർഷത്തേക്കാണ് വിലക്ക്. കാലാവധികഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയതിനാലാണ് സാംപിള്‍ നല്‍കാതിരുന്നതെന്ന് പൂനിയ അറിയിച്ചിരുന്നു. പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളില്‍ വ്യക്തതവേണമെന്നുമാണ് പൂനിയ നാഡയെ അറിയിച്ചത്.
മാർച്ച് പത്തിനാണ് നാഡയുടെ പരിശോധനയ്ക്ക് പൂനിയ വിസമ്മതിച്ചത്. ഏപ്രില്‍ 23 മുതല്‍ 4 വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് ‘നാഡ’ അറിയിച്ചു.
Key Words: Wrestler Bajrang Punia, Ban
COMMENTS