Ration shop owners strike today
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടയടപ്പ് സമരം നടത്തും. തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത റേഷന്‍ കോ - ഓര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം.
മാത്രമല്ല രാവിലെ 10 മണിക്ക് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണയും നടത്തും. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ ജനുവരി ആറുമുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങാനും സമരസമിതി തീരുമാനിച്ചു.
വേതന കുടിശിക ഉടന്‍ നല്‍കുക, കോവിഡ് കാലത്തെ കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ ഉടന്‍ നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറ്റേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Keywords: Ration shop, Owner, Strike, Government
COMMENTS