ചെന്നൈ: തമിഴ് യുവഗായകന്‍ ഗുരു ഗുഹനെതിരേ ചെന്നൈ പോലീസ് ബലാത്സംഗത്തിനു കേസെടുത്തു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതി നല്‍കിയ ലൈംഗിക പീഡനപരാതിയ...
ചെന്നൈ: തമിഴ് യുവഗായകന്‍ ഗുരു ഗുഹനെതിരേ ചെന്നൈ പോലീസ് ബലാത്സംഗത്തിനു കേസെടുത്തു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതി നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ ആണ് പിന്നണി ഗായകനെതിരെ കേസെടുത്തത്.
ഇതോടെ ഗുരു ഗുഹന്‍ ഒളിവില്‍ പോയി. കഴിഞ്ഞ മെയില്‍ ഒരു സംഗീത പരിപാടിക്കിടെ ആണ് മുന്‍ ബാങ്ക് മാനേജരുടെ മകളായ യുവതി ഗുരു ഗുഹനെ പരിചയപ്പെട്ടത്. വൈകാതെ ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന ഗുഹന്റെ വാക്കുകള്‍ വിശ്വസിച്ചെന്നും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങിയെന്നുമാണ് യുവതി പറയുന്ത്. ഗര്‍ഭിണി ആണെന്ന് അറിയിച്ചപ്പോള്‍ ഗുഹന്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭചിദ്രം നടത്തിയെന്നും പരാതിയില്‍ ഉണ്ട്.
ബലാത്സംഗം, വിശ്വാസ വഞ്ചന എന്നിവയ്ക്കു പുറമെ എസ് സി, എസ് ടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമതിയാണ് എഫ് ഐ ആര്‍. ഗുരു ഗുഹനും കുടുംബവും ഒളിവില്‍ പോയെന്നും വൈകാതെ പിടികൂടാന്‍ കഴിയുമെന്നും പോലീസ് പറഞ്ഞു. 26കാരനായ ഗുരു ഗുഹന്‍ ടെലിവിഷന്‍ പരിപാടികളിലൂടെ ആണ് ശ്രദ്ധ നേടിയത്.
Key Words: Rape case, Tamil Singer, Guru Guhan
COMMENTS