കല്‍പറ്റ: ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാത്തതിനാലാണ് ഫ...
കല്‍പറ്റ: ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാത്തതിനാലാണ് ഫണ്ട് അനുവദിക്കാത്തതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ''ബട്ടണ്‍ അമര്‍ത്തിയാല്‍ കാശ് വരില്ല.
അതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കിയിരിക്കും. ഞാന്‍ അതിന് ദൃക്‌സാക്ഷിയാണ്''. കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നത് കേരളം കാലങ്ങളായി നിരന്തരം ഉന്നയിക്കുന്ന ആരോപണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Key Words: Rajeev Chandrasekhar, Report, Wayanad Landslide
COMMENTS