ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടിനം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ അധ്യാപികയെ കുത്തിക്കൊന്നു. രമണിയെ...
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടിനം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ അധ്യാപികയെ കുത്തിക്കൊന്നു. രമണിയെന്ന 26 കാരിയെയാണ് കൊലപ്പെടുത്തിയത്. സ്റ്റാഫ് റൂമിന് പുറത്ത് വെച്ച് മദന്‍ എന്നയാളാണ് രമണിയെ ആക്രമിച്ചത്. വിദ്യാര്‍ത്ഥികളുടേയും മറ്റ് ജീവനക്കാരുടേയും മുന്നില്‍വെച്ചാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. മദനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, രമണിയും മദനും തമ്മില്‍ പ്രമത്തിലായിരുന്നു. രമണിയുടെ കുടുംബത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടതോടെ മദന്റെ വിവാഹാഭ്യര്‍ത്ഥന രമണി നിരസിച്ചു. ഇതേത്തുടര്‍ന്ന് അടുത്തിടെ ഇരുവരും തമ്മിലുള്ള വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് അതിദാരുണമായ സംഭവമുണ്ടായത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അധ്യാപിക മരിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് മദനെ പിടികൂടി അന്വേഷണം ആരംഭിച്ചു.
Key Words: Teacher, Hacked to death
COMMENTS