തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെട്ട് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമാകു...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെട്ട് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമാകും. തമിഴ്നാട്, ശ്രീലങ്ക തീരത്തിനു സമീപം വഴി കേരളത്തിനു മുകളിലൂടെയോ കന്യാകുമാരി കടല്‍ വഴി അറബിക്കടലിലേക്കോ സഞ്ചരിക്കാന്‍ സാധ്യത.
ഈ സാഹചര്യത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും വ്യാഴാഴ്ച മുതല്‍ മഴ ശക്തിപ്പെട്ടേക്കും. ന്യൂനമര്‍ദം രൂപം കൊള്ളുന്നതുവരെ കേരളത്തില്‍ മഴ കുറഞ്ഞ നിലയില്‍ തുടരും. ബുധന്‍ മുതല്‍ തമിഴ്നാടിന്റെ തീരങ്ങളില്‍ മഴ ശക്തിപ്പെടും. തമിഴ്നാട് പരക്കെയെന്നോണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ലഭിക്കും. ബുധനാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വ്യാഴം മുതല്‍ പരക്കെ മഴ സാധ്യത. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരമാണിത്.
Key Words: Rain, Kerala, Alert
COMMENTS