പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന ആരോപണം തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍. നീല ട്രോളി ബാഗുമായെത്തിയായിരുന്നു ...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന ആരോപണം തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍. നീല ട്രോളി ബാഗുമായെത്തിയായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളാണ്, അതല്ല പണമാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഹോട്ടല്‍ അധികൃതര്‍ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തു വിടണം. ഞാന്‍ എപ്പോഴാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നുമുള്ള കാര്യങ്ങള്‍ അപ്പോള്‍ വ്യക്തമാവും. ട്രോളി ബാഗില്‍ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. പെട്ടി പൊലീസിന് കൈമാറാം. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിയുമോ, എങ്കില്‍ ഇവിടെവച്ച് പ്രചരണം അവസാനിപ്പിക്കും.
ഈ ട്രോളി ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സി സി ടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. ട്രോളി ബാഗുമായി ഇന്നലെ മാത്രമല്ല എന്ത് പരിപാടിക്ക് പോയാലും ട്രോളി ബാഗ് കരുതാറുണ്ട്. ഞാനും ഷാഫിയും വസ്ത്രങ്ങള്‍ മാറിയിടാറുണ്ടെന്നും പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെയെന്നും രാഹുല്‍ ചോദിച്ചു.
COMMENTS