Protest against K - Rail restarted
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും സജീവമായതോടെ പ്രതിഷേധവുമായി കെ - റെയില്‍ വിരുദ്ധ സമിതി. സാങ്കേതിക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരത്തിന് തയ്യാറാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സമരസമിതി വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചത്.
പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, മുഴുവന്‍ കേസുകളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി കാട്ടില്‍പീടികയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
വരും ദിവസങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമിതി അറിയിച്ചു. ഈ മാസം 13 ന് ആലുവയില്‍ പ്രതിഷേധക്കാരുടെ കൂട്ടായ്മ നടത്തി തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യും.
Keywords: K - Rail, Protest, Central Railway minister, CM
COMMENTS