കല്‍പ്പറ്റ: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ...
കല്‍പ്പറ്റ: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് ലീഡി മുപ്പതിനായിരത്തിലേക്ക് അടുക്കുന്നു.
സഹോദരന്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് മാറിയ ഒഴിവിലേക്കാണ് വയനാട്ടില്‍ പ്രിയങ്ക എത്തിയത്. വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഇവരില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളായ സിപിഐയുടെ സത്യന്‍ മൊകേരി, ബിജെപിയുടെ നവ്യ ഹരിദാസ് എന്നിവര്‍ക്കെതിരെയാണ് പ്രിയങ്ക മത്സരിക്കുന്നത്.
2019ലാണ് രാഹുല്‍ ഗാന്ധി ആദ്യമായി വയനാട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2024-ല്‍ അദ്ദേഹം വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിച്ചു. അമ്മ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് റായ്ബറേലി രാഹുലിനൊപ്പം നിന്നത്. രണ്ട് സീറ്റുകളിലും വിജയിച്ച അദ്ദേഹം റായ്ബറേലി നിലനിര്‍ത്താനും തന്റെ സഹോദരി പ്രിയങ്ക ഗാന്ധി വദ്രയെ വയനാട്ടില്‍ മത്സരിപ്പിക്കാനും തീരുമാനിച്ചു.
Key Words: Wayanad By Election, Priyanka Gandhi
COMMENTS