Priyanka Gandhi to take oath as Wayanad MP today
ന്യൂഡല്‍ഹി: വയനാട് എം.പിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ കോണ്‍ഗ്രസ് എം.പിമാര്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭയിലെ കന്നി പ്രസംഗം വയനാട് ദുരന്തത്തെക്കുറിച്ചായിരിക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.
വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നതിനെ അവര്‍ ചോദ്യംചെയ്യും. തുടര്‍ന്ന് ഈ മാസം 30 ന് വയനാട്ടിലെത്തുന്ന പ്രിയങ്ക ഡിസംബര്‍ ഒന്നിനും മണ്ഡലത്തിലുണ്ടാകും.
Keywords: Priyanka Gandhi, Wayanad MP, Oath, Today 11 AM
COMMENTS