After the first three rounds of counting of votes in the Wayanad Lok Sabha seat and Palakkad Assembly seat where the by-elections were held, the UDF
പ്രിയങ്കാ ഗാന്ധി Leading 4,20,931
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പു നടന്ന വയനാട് ലോക് സഭാ സീറ്റിലും പാലക്കാട് നിയമസഭാ സീറ്റിലും ആദ്യ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ഇതേസമയം, ഇടതു കോട്ടയായ ചേലക്കരയില്‍ ഇക്കുറിയും ഇടതു മുന്നണി നിലനിറുത്തി.
വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി 68000 വോട്ടിന്റെ ലീഡ് ആദ്യ മൂന്നു റൗണ്ടിൽ തന്നെ നേടി വിജയം ഉറപ്പാക്കിയിരുന്നു. ഇവിടെ പ്രിയങ്കയല്ലാതെ മറ്റൊരാള്‍ ഇല്ലെന്നു വ്യക്തമായിരുന്നു.
പാലക്കാട്ട് തുടക്കത്തില്‍ ബിജെപിയുടെ സി കൃഷ്ണകുമാര്‍ ലീഡ് പിടിച്ചെങ്കിലും രണ്ടാം റൗണ്ടാടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി. മൂന്നാം റൗണ്ട് ആയതോടെ രാഹുലിന്റെ ലീഡ് 1500 ലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഇടയ്ക്ക് കൃഷ്ണകുമാർ മുന്നിൽ വന്നുവെങ്കിലും വൈകാതെ രാഹുൽ ലീഡ് തിരിച്ചുപിടിച്ച് മുന്നേറുകയായിരുന്നു.
ചേലക്കരയില്‍ സിപിഎമ്മിന്റെ യു ആര്‍ പ്രദീപ് പടിപടിയായി ലീഡ് ഉയര്‍ത്തി വിജയം ഉറപ്പാക്കുകയായിരുന്നു. മൂന്നാം റൗണ്ട് കടക്കുമ്പോള്‍ പ്രദീപിന്റെ ലീഡ് 5000 കടന്നിരുന്നു.
പാലക്കാട് 70.51 ശതമാനം പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നു ഇവിടെ പോളിങ്.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവന്ന പി സരിന് പാലക്കാട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നതിന്റെ തെളിവാണ് ബിജെപി രണ്ടാം സ്ഥാനത്തു വന്നത്. 64.27 ശതമാനം പോളിങ്ങാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതു 73.57 ശതമാനമായിരുന്നു.
എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യാ ഹരിദാസുമാണ് ഇവിടെ മത്സരിച്ചത്.ചേലക്കരയില്‍ പോളിങ് 72.29 ശതമാനമായിരുന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു.
ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസുമാണ്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡി എം കെയ്ക്കു വേണ്ടി എന്‍ കെ സുധീറും മത്സരിച്ചു.
COMMENTS