Priyanka Gandhi is against central government about wayanad landslide
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
വയനാടിനെ തകര്‍ത്ത ഉരുള്‍പൊട്ടലുണ്ടായിട്ടും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അനീതിയാണെന്ന് പ്രിയങ്ക കുറിച്ചു.
ഹിമാചല്‍പ്രദേശിലും ഇതു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും പ്രധാനമന്ത്രി തന്നെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയിട്ടും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും നിര്‍ണായക സഹായങ്ങള്‍ തടയുകയുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ദുരന്തത്തിന്റെ ആഴം മനസ്സിലാക്കിയിട്ടും ഇത്തരമൊരു പ്രഖ്യാപനം നടത്തിയതില്‍ ശക്തമായ വിമര്‍ശനം ഉയരുന്നുമുണ്ട്.
Keywords: Priyanka Gandhi, Central government, Wayanad landslide, Injustice
COMMENTS