തിരുവനന്തപുരം: മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊര്‍ജസ്വലമായ പാരമ്പര്യത്തിനും കഠ...
തിരുവനന്തപുരം: മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊര്‍ജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് കേരളമെന്നും കേരളത്തില്‍ നിന്നുള്ള ജനങ്ങള്‍ ലോകമെമ്പാടും, വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ പുരോഗതി പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
അതേസമയം, ഐക്യകേരളത്തിനായി പൊരുതിയ പൂര്‍വികരുടെ ശ്രമങ്ങള്‍ പാഴാവില്ലെന്ന് ഉറപ്പു വരുത്താമെന്നും പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.
Key Words: Kerala Piravi,Wishes, Narendra Modi
COMMENTS