വാഷിങ്ടന്‍: വെര്‍മോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ ...
വാഷിങ്ടന്‍: വെര്‍മോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വെര്‍മോണ്ടിലെ പോളിങ് ബൂത്തുകള്‍ ഉണര്‍ന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പോളിങ് ആരംഭിച്ചു.
സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, മിഷിഗന്‍, പെനിസില്‍വേനിയ എന്നിവയ്ക്കു പുറമെ, ഫ്‌ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാന്‍ഡ്, മസാച്യുസിറ്റ്‌സ്, മിസോറി, റോഡ് ഐലന്‍ഡ്, സൗത്ത് കാരോലൈന, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. ഇതോടെ വോട്ടെടുപ്പ് ആരംഭിച്ച സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ആകെ 50 സംസ്ഥാനങ്ങളാണ് യുഎസില്‍ ഉള്ളത്.
മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം.
പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകള്‍ക്കെതിരെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും ജാഗ്രതയിലാണ്.
COMMENTS