പാലക്കാട് : ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് ബിജെപി ദേശീയ നേതൃത...
പാലക്കാട് : ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് ബിജെപി ദേശീയ നേതൃത്വം. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കുന്നുമില്ല. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ എക്സില്‍ കുറിച്ചു.
കേരളത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയില്‍ വന്‍ ജനവിധി നേടുകയും ചെയ്തു. 2026ല്‍ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കാന്‍ ബിജെപി ഇവിടെയുണ്ട്. ജനങ്ങള്‍ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവന്‍ വിവരങ്ങളും നല്കി 15,00,000 വോട്ടര്‍മാര്‍ ബിജെപിയില്‍ സ്വമേധയാ അംഗങ്ങളായി. ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്കി ആര്‍ക്കും ബിജെപിയില്‍ അംഗമാകാം. എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
COMMENTS