Look out notice against filmmaker Ram Gopal Varma
ഹൈദരാബാദ്: ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീര്‍ത്തിപരമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട കേസിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം രാംഗോപാല്‍ വര്‍മ ഒളിവിലാണ്.
ഇദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീടിനു മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. കേസില്‍ ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഷൂട്ടിംങ് തിരക്ക് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റ് ഉണ്ടാകുമെന്ന സംശയത്തില്‍ ഒളിവില്‍ പോകുകയായിരുന്നു.
Keywords: Posts against CM Naidu, Police, Look out notice, Ram Gopal Varma
COMMENTS