പാലക്കാട് : നിയമസഭ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. മൂന്ന്മുന്നണികളും ഒരേപോലെ വ...
പാലക്കാട് : നിയമസഭ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര.
മൂന്ന്മുന്നണികളും ഒരേപോലെ വിജയ പ്രതീക്ഷ നിലനിർത്തുന്ന പാലക്കാട് തിരഞ്ഞെടുപ്പിന് പതിവിലും കൂടുതൽ വെറും വാശിയുമാണ്.
രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്.
അത് രാവിലെ തന്നെ സ്ഥാനാർഥികൾ മൂവരും വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ടർമാരെ കണ്ടിരുന്നു. സ്ഥാനാർത്ഥികളും ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് എത്തി.
എല്ലാ ബൂത്തുകളിലും കൃത്യസമയത്ത് തന്നെ മോക്ക് പോളിംഗ് പൂർത്തിയായിരുന്നു.
പോളിങ്ങിന്റെ ആദ്യ മണിക്കൂറിൽ 3.4 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
COMMENTS