തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വിവാദ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധ...
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വിവാദ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്.
ഗോപാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തിയതെന്നും ഫോണ്‍ ഹാക്ക് ചെയ്തതില്‍ ശാസ്ത്രീയ തെളിവുകള്‍ അപൂര്‍ണമാണെന്നും പൊലീസ് പറഞ്ഞു. ഗ്രൂപ്പില്‍പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചാല്‍ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ഡിജിപിക്ക് പരാതി നല്‍കി. സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സര്‍വീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി.
Key Words: Police, IAS officer K Gopalakrishnan, Case
COMMENTS