Police photo shoot at Sabarimala temple
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. ഇവര്‍ക്കെതിരെ നല്ലനടപ്പ് പരിശീലനത്തിന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് തീവ്ര പരിശീലനം നല്‍കണമെന്നാണ് എ.ഡി.ജി.പി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാര്‍ക്കാണ് കണ്ണൂര്‍ കെ.എ.പി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദ്ദേശം. സംഭവത്തില്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞ് നിന്ന് ഡ്യൂട്ടിയില്‍ നിന്ന് മടങ്ങുന്ന പൊലീസുകാര്‍ ഫോട്ടോയെടുത്തത് വന്‍ വിവാദമായിരുന്നു. ഫോട്ടോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയായിരുന്നു.
Keywords: Sabarimala, Police, Photo shoot, ADGP, High court
COMMENTS