പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്‌ളസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ പ്‌ളസ് ട...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്‌ളസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ പ്‌ളസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍.
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം.
മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു
Key Words: Plus 2 student Arrest, Pregnant, Classmate Arrested
COMMENTS