Pantheerankavu domestic violence victim again hospitalised domestic violence victim again hospitalised
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് വീണ്ടും മര്‍ദ്ദനം. പന്തീരങ്കാവ് സ്വദേശി രാഹുലിന്റെ ഭാര്യ നീമയെയാണ് വീണ്ടും മര്‍ദ്ദനമേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് രാഹുല്‍ യുവതിയെ ആശുപത്രിയിലാക്കിയശേഷം മുങ്ങിയെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഇടത്തേ കണ്ണിനും ചുണ്ടിനും മുറിവണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
മാതാപിതാക്കള്‍ എത്തിയാല്‍ എറണാകുളത്തേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായാണ് വിവരം.
നേരത്തെയുണ്ടായിരുന്ന കേസില്‍ യുവതി തന്നെ കാലുമാറി ഭര്‍ത്താവിനൊപ്പം പോകുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. ഒരുമിച്ചു ജീവിക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയും കേസ് റദ്ദാക്കുകയുമായിരുന്നു.
Keywords: Kozhikode, Domestic violence, Victim, Hospitalised
COMMENTS