പാലക്കാട്: പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. നീല ബാ...
പാലക്കാട്: പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം.
നീല ബാഗുമായി കെഎസ്‌യു പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ഹോട്ടലിലേക്കു പോകുന്നതും മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. 8 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രാത്രി 10.11 മുതല്‍ രാത്രി 11.30 വരെയുള്ള ദൃശ്യങ്ങളാണ് ഇവ. ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയില്‍നിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഫെനി നൈനാന്‍ ട്രോളി ബാഗുമായി മുറിയിലേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ രാഹുലും ഷാഫിയും മുറിയില്‍ നിന്നിറങ്ങുന്നതും ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കൊപ്പം ഇരുവരും വരാന്തയില്‍ നിന്ന് സംസാരിക്കുന്നതും കാണാം. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ വരാന്തയില്‍നിന്ന് പുറത്തേക്ക് പോകുന്നതും ജ്യോതികുമാര്‍ ചാമക്കാലയും ഷാഫി പറമ്പിലും തിരിച്ച് മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Key Words: Palakkad Raid, Feni Nainan, CPM, Footage
COMMENTS