Palakkad police raid
പാലക്കാട്: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ദ്ധരാത്രി ഇടിച്ചു കയറി പരിശോധന നടത്തി പൊലീസ്. പരാതിയൊന്നും ലഭിക്കാതെ തന്നയാണ് പൊലീസ് പരിശോധന നടത്തിയെന്നതാണ് വിവരം. മാത്രമല്ല പരിശോധന സമയത്ത് വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലായിരുന്നുയെന്നതാണ് ശ്രദ്ധേയം.
മാധ്യമ പ്രവര്‍ത്തകരും ലൈവ് ക്യാമറ യൂണിറ്റുകളും സ്ഥലത്തുണ്ടായിരുന്നു. പൊലീസ് പരിശോധന തുടങ്ങി നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു.
കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവരുടെ മുറികളിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധന സിപിഎം ബിജെപി ഒത്തുകളിയെന്ന് ആരോപിച്ച ഷാഫി പറമ്പില്‍ എം.പി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധദിനം ആചരിക്കുമെന്നും വ്യക്തമാക്കി.
Keywords: Palakkad, Election, Congress, Leaders, Hotel raid
COMMENTS