Palakkad bypoll: collector about bogus voting
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട് ഇരട്ട വോട്ട് വിവാദം ശക്തമായി നിലനില്‍ക്കുന്നു. മറ്റു നിയോജകമണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര. അതേസമയം ഇവരുടെ മറ്റ് മണ്ഡലങ്ങളിലെ വോട്ട് ഒഴിവാക്കും.
ഇത്തരത്തില്‍ ഇരട്ട വോട്ടുള്ളവര്‍ വോട്ട് ചെയ്യുമ്പോള്‍ അവരുടെ ഫോട്ടോ പകര്‍ത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പില്‍ ഈ ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം സത്യവാങ്മൂലവും എഴുതി വാങ്ങും.
എന്നാല്‍ ഇവര്‍ മറ്റേതെങ്കിലും ബൂത്തില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
Keywords: Palakkad, Bypoll, Bogus voting, Collector
COMMENTS