പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കലാശക്കൊട്ട്. \ ഉപതെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും വോട്ടര്‍മാരിലും അണികളിലും എത്തിക്കുവാനുള്ള അവസ...
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കലാശക്കൊട്ട്. \ ഉപതെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും വോട്ടര്‍മാരിലും അണികളിലും എത്തിക്കുവാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍. 3 മുന്നണികള്‍ക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രസ്റ്റീജ് മത്സരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്താണ് എല്‍ ഡി എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോയ സാഹചര്യം ഉണ്ടാവാതെ വിജയ തീരത്ത് എത്തുവാനുള്ള എല്ലാ ശ്രമവുമാണ് സി പി എം നടത്തുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മറ്റ് നേതാക്കളും കോണ്‍ഗ്രസിന് വേണ്ടി രംഗത്തുണ്ട്. കെ സുരേന്ദ്രന്‍ ബി ജെ പിക്കുവേണ്ടി പ്രചരണത്തിന് നേതൃത്വം നല്‍കുന്നു. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ത്ഥികളും. വിവാദങ്ങള്‍, അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതു മുതല്‍ ബി ജെ പിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.
Key Words: Palakkad, By-Election
COMMENTS