പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തയ്യാറെടുപ്പുകള്‍ അവസാന ലാപ്പില്‍. വോട്ടിംഗ് സാമഗ്രഹികളുടെ വിതരണം ഗവണ്മെന്റ് വിക്ടോറിയ കോളേജി...
പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തയ്യാറെടുപ്പുകള്‍ അവസാന ലാപ്പില്‍. വോട്ടിംഗ് സാമഗ്രഹികളുടെ വിതരണം ഗവണ്മെന്റ് വിക്ടോറിയ കോളേജില്‍ പുരോഗമിക്കുന്നു. 180 ബൂത്തുകളിലേക്കും നാല് ഓക്സിലറി ബൂത്തുകളിലേക്കുമുള്ള പോളിംഗ് സാമഗ്രഹികളാണ് വിതരണം ചെയ്യുന്നത്. 18 കൗണ്ടറുകളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.
വോട്ടിംഗ് യന്ത്രത്തിനൊപ്പം ASD പട്ടികയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. കള്ളവോട്ടും വ്യാജവോട്ടും വ്യാപകമായി കണ്ടെത്തിയ റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും അടഉ പട്ടിക തയ്യാറാക്കിയത്.
ASD പട്ടികയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് തോന്നിയ കുറച്ച് വ്യക്തികളുടെ പേര് ഉണ്ടെന്നും അവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ കൃത്യമായ സത്യവാങ്മൂലം ഉണ്ടായിരിക്കണമെന്നും പാലക്കാട് ജില്ലാ കളക്ടര്‍ ചിത്ര പറഞ്ഞു. എന്തെങ്കിലും ക്രമക്കേട് ഉണ്ടായാല്‍, അത് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ASD അഥവാ അയലെി,േ ടവശള,േ ഉലമവേ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേട് തടയാനായി തയ്യാറാക്കിയത്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. അടഉ പട്ടികയില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാകും. സത്യവാങ്മൂലം നല്‍കണമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നല്‍കിയാല്‍ ക്രിമിനല്‍ നടപടികള്‍ അടക്കം സ്വീകരിക്കും.
Key Words: . Palakkad, By-election:
COMMENTS