P. Sasi files criminal case against P.V Anvar MLA
കണ്ണൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. കണ്ണൂര്‍, തലശേരി കോടതികളിലായാണ് പി.ശശി അന്‍വറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അന്‍വറിന് ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അതിന് അന്‍വര്‍ മറപടി നല്‍കിയില്ല.
ഇതേതുടര്‍ന്നാണ് ക്രിമിനല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്‍വറിനു പിന്നില്‍ അധോലോകമാണെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് പി.ശശിയുടെ വാദം.
Keywords: P Sasi, P.V Anvar MLA, Criminal case, Kannur, Thalassery, Court
COMMENTS