നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....
നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം കിണാവൂര്‍ റോഡിലെ കുഞ്ഞിരാമന്റെ മകന്‍ സന്ദീപ് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ബേബി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീ കൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.
വെടിപ്പുരക്കകത്തും പടക്കത്തിന് ചുറ്റിലുമായി ജനങ്ങള്‍ ആര്‍പ്പുവിളികളോടെ തെയ്യം കാണുന്നതിനിടയില്‍ വീണ കനല്‍തരിയാണ് മുഴുവന്‍ പടക്കവും പൊട്ടിത്തെറിക്കുന്നതിലേക്ക് എത്തിച്ചത്.
Key Words: Nileswaram Fireworks Accident, Critical Condition
COMMENTS