തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വ...
തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും, കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നേരത്തെ പറഞ്ഞിരുന്നു. പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും സതീഷ് പറഞ്ഞു. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും, കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററെന്നും വ്യക്തമാക്കി. തനിക്കെതിരെ സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി.
Key Words: Kodakara Money Laundering Case, MV Govindan, BJP


COMMENTS