ടെല്‍ അവീവ്: ഗാസയില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങള...
ടെല്‍ അവീവ്: ഗാസയില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും നെതന്യാഹുവിനൊപ്പമുണ്ടായിരുന്നു. യുദ്ധം അവസാനിച്ചാല്‍ ഹമാസ് ഇനി ഒരിക്കലും പലസ്തീന്‍ ഭരിക്കില്ലെന്ന് അദ്ദേഹം പറയുന്ന വീഡിയോ പുത്തുവന്നിട്ടുണ്ട്. യുദ്ധവേഷത്തില്‍ ബാലിസ്റ്റിക് ഹെല്‍മറ്റും ധരിച്ചാണ് നെതന്യാഹു ഗാസയില്‍ എത്തിയത്.
ഗാസയില്‍ കാണാതായ 101 ഇസ്രയേല്‍ ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇവര്‍ ഓരോരുത്തര്‍ക്കും 5 മില്യന്‍ ഡോളര്‍ വീതം നല്‍കും. ബന്ദികളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേല്‍ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
Key Words: Benjamin Netanyahu, Gaza
COMMENTS