Naveen Babu's wife about her job
പത്തനംതിട്ട: തഹസീല്‍ദാര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട എ.ഡി.എം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും അതിനാല്‍ കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് തന്റെ ജോലി മാറ്റി നല്‍കണമെന്നുമാണ് അവര്‍ അപേക്ഷ നല്‍കിയത്.
നിലവില്‍ കോന്നി തഹസീല്‍ദാരായ മഞ്ജുഷ ഭര്‍ത്താവിന്റെ മരണശേഷമുള്ള അവധിയെ തുടര്‍ന്ന് അടുത്ത മാസം ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണ്.
അതേസമയം പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്നും വിഷയത്തില്‍ ഗൂഢാലോചന അടക്കം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
Keywords: Naveen Babu, Wife, Job, Konni
COMMENTS