Naveen Babu's family moves to court
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രധാനമായും കണ്ണൂര്‍ കളക്ട്രേറ്റിലേയും റെയില്‍വേസ്റ്റേഷനിയും ദൃശ്യങ്ങളും ജില്ലാ കളക്ടര്‍, പ്രതി പി.പി ദിവ്യ എന്നിവരുടെ കോള്‍ രേഖകളും സംരക്ഷിക്കണമെന്നതാണ് ആവശ്യം.
കേസില്‍ പൊലീസ് അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ ഇടപെടല്‍. ഹര്‍ജിയില്‍ ഡിസംബര്‍ 3 ന് കോടതി വിധി പറയും.
Keywords: Court. Naveen Babu. Death case, Family, Police
COMMENTS