Naveen Babu's death: High court direction to produce case diary
കൊച്ചി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.
സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. നവീന്റേത് കൊലപാതകമാണെന്ന് ഹര്‍ജിയില്‍ എന്തുകൊണ്ടാണ് പരാമര്‍ശിച്ചതെന്നു ചോദിച്ചാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജി ഡിസംബര്‍ ആറിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കാനുള്ള സാധ്യതയും കുടുംബം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
Keywords: High court, Naveen Babu's death, Case diary, Family
COMMENTS