Nana Patole resigns as Maharashtra congress chief
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോളെ രാജിവച്ചു. എന്നാല്‍ ഹൈക്കമാന്‍ഡ് രാജി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
49 സീറ്റുകളാണ് സഖ്യത്തിന് നേടാനായത്. കോണ്‍ഗ്രസിന് മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ നേടാനായുള്ളൂ. നാന പഠോളെ സ്വന്തം മണ്ഡലമായ സാകോലിയില്‍ വെറും 208 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതേതുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്.
Keywords: Nana Patole, Maharashtra, Chief, Congress
COMMENTS