തിരുവനന്തപുരം: സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണ...
തിരുവനന്തപുരം: സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
സരിനെ പോലെ അല്ല സന്ദീപെന്നും , സരിന്‍ ഇടതു നയം അംഗീകരിച്ചു വന്നയാളാണെന്നും ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഇടത് നിലപാട് സ്വീകരിച്ചു വന്നാല്‍ സന്ദീപിനെ സ്വാഗതം ചെയ്യുമെന്ന് എംവി ഗോവിന്ദനും പറഞ്ഞു.
സന്ദീപ് വാര്യരെ ഒതുക്കാന്‍ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കുമെന്നും സന്ദീപ് ഉയര്‍ത്തിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: MV Govindan, Sandeep Warrier, CPM
COMMENTS