തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ ഗോവിന്ദന്‍ പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികള്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം പാര്‍ട്ടിയുടെ മുന്‍ നിലപാടാണെന്നും ലീഗ് വര്‍ഗീയ ശക്തികളുടെ തടങ്കലിലാണെന്നും പാണക്കാട് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണെന്നും തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: MV Govindan, CPM, By Election
COMMENTS