സ്വന്തം ലേഖകന്‍ കോതമംഗലം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎം സഹയാത്രികനായി മാറിയ ഡോ. പി സരിനെ എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോ...
സ്വന്തം ലേഖകന്‍
കോതമംഗലം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎം സഹയാത്രികനായി മാറിയ ഡോ. പി സരിനെ എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പാലക്കാട്ട് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന സരിന്‍ ആദ്യമായാണ് സിപിഎം ആസ്ഥാനത്ത് എത്തിയത്. എം.വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് ആദ്ദേഹം എകെജി സെന്ററിലെഎത്തിയത്.
ആദ്യമായി എകെജി സെന്ററില്‍ എത്തിയ സരിനെ ആവേശത്തോടെ സ്വീകരിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടി സ്വതന്ത്രന്‍ ഇപ്പോള്‍ പാര്‍ട്ടി ആയി. ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.
മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എം.കെ.ജി സെന്ററിലെത്തിയിരുന്നു.
Summary: Dr. who left the Congress party and became a companion of the CPM. State Secretary MV Govindan received P Sarin at AKG Center wearing a red shawl.
COMMENTS