ന്യൂഡല്‍ഹി : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നേതാവിനെതിരെ ഇന്ത്യാമുന്നണി മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാ...
ന്യൂഡല്‍ഹി : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നേതാവിനെതിരെ ഇന്ത്യാമുന്നണി മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്ന ബിജെപി വനിതാ നേതാവ് ഷൈനയ്ക്ക് എതിരായി ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിനെതിരെയാണു മോദിയുടെ പ്രതികരണം.
കഴിഞ്ഞയാഴ്ച, തിരഞ്ഞെടുപ്പില്‍ ഷൈനയുടെ വിജയസാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണ് അരവിന്ദ് സാവന്ത് എംപി വിവാദപരാമര്‍ശം നടത്തിയത്. സാവന്തിനെതിരെ പൊലീസ് കേസെടുത്തു.
വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ ഉപയോഗിച്ചെന്നു ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. ''അമ്മമാരും പെണ്‍മക്കളും ഞെട്ടലിലാണ്. ജനങ്ങള്‍ അവരെ (പ്രതിപക്ഷം) ഒരു പാഠം പഠിപ്പിക്കും'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ബിജെപി സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരിയുമായ സീത സോറിനെ 'അപമാനിച്ച' കോണ്‍ഗ്രസിനെയും മോദി വിമര്‍ശിച്ചു.
Key Words: Narendra Modi, INDIA
COMMENTS