Mohanlal steps down from AMMA
കൊച്ചി: താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മോഹന്‍ ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്.
എന്നാല്‍ ഒരു വര്‍ഷത്തേക്കു മാത്രമാണ് താല്ക്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാനാവുക. അതിനാല്‍ അടുത്ത ജൂണില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടി വരും. സാധാരണയായി ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഇത്തരത്തില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
Keywords: Mohanlal, AMMA, General body meeting, June
COMMENTS