ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയിലടക്കം പങ്കെടുക്കുന്നതിനും മൂന്നുരാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ...
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയിലടക്കം പങ്കെടുക്കുന്നതിനും മൂന്നുരാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര.
ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും. പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്.
നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശനവേളയില്‍ നടക്കും. ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.
റഷ്യ യുക്രെയിന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ബ്രസീലില്‍ നിന്ന് ഗയാനയില്‍ എത്തുന്ന മോദി കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.
Key Words: Narendra Modi, Nigeria, Brazil, Guyana, G20 Summit
COMMENTS