കൊച്ചി: കേരളത്തില്‍ പന്തു തട്ടാനൊരുങ്ങി സാക്ഷാല്‍ മെസ്സിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം. അടുത്ത വര്‍ഷം അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട...
കൊച്ചി: കേരളത്തില്‍ പന്തു തട്ടാനൊരുങ്ങി സാക്ഷാല്‍ മെസ്സിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം. അടുത്ത വര്‍ഷം അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ബുധനാഴ്ച രാവിലെ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക.
കേരളത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന ആരെ നേരിടുമെന്നു വ്യക്തമല്ല. ഫിഫ റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഏതെങ്കിലും ടീമിനെതിരെയായിരിക്കും കളി. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അര്‍ജന്റീനയെ നേരിടാന്‍ ഇറക്കാനാണു സാധ്യത. 15ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീം.
Key Words: Messi, Argentina, Football Team, Kerala
COMMENTS