തിരുവനന്തപുരം : വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ എം പിമാര...
തിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ എം പിമാര്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയര്‍ത്തണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു. കേരളത്തിലെ പൊതു സമൂഹത്തിനൊപ്പം നില്‍ക്കാന്‍ എം പിമാര്‍ക്ക് ബാധ്യതയുണ്ട്. അതിന് അവര്‍ തയ്യാറായില്ലെങ്കില്‍ എം പിമാരുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് മുനമ്പത്തെ മാത്രം പ്രശ്‌നമല്ല. ജനങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. വഖഫിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കാം എന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് കേരളത്തെ ബാധിക്കുന്ന വിഷയമാണ്. വഖഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കണം. വഖഫ് പരിഷ്‌ക്കരണത്തിനെതിരായ പ്രമേയം കേരളത്തിനെതിരാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
Key Words: March , MPs office, Waqf Bill, K Surendran
COMMENTS