തിരുവനന്തപുരം: എ ഡിജിപി എംആർ അജിത് കുമാർ രൂപീകരിച്ച സമാന്തര ഇൻറലിജൻസ് സംവിധാനം പുതിയ ഇൻറലിജൻസ് മേധാവി മനോജ് എബ്രഹാം പിരിച്ചുവിട്ടു. ഡിജിപി അ...
തിരുവനന്തപുരം: എ ഡിജിപി എംആർ അജിത് കുമാർ രൂപീകരിച്ച സമാന്തര ഇൻറലിജൻസ് സംവിധാനം പുതിയ ഇൻറലിജൻസ് മേധാവി മനോജ് എബ്രഹാം പിരിച്ചുവിട്ടു.
ഡിജിപി അറിയാതെയായിരുന്നു അജിത് കുമാർ സമാന്തര ഇൻറലിജൻസ് സംവിധാനം രൂപീകരിച്ചത്.
ഇതിൽ ഉണ്ടായിരുന്ന 40 ഉദ്യോഗസ്ഥരോട് അവരവരുടെ മാതൃ യൂണിറ്റുകളിലേക്ക് മടങ്ങിപ്പോകാൻ മനോജ് എബ്രഹാം നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വ്യക്തമായ സംവിധാനം നിലനിൽക്കെ ആയിരുന്നു അജിത് കുമാർ സ്വന്തം സംവിധാനം രൂപീകരിച്ചത്.
ബിജെപിയുടെ അനുമതിയില്ലാതെ ഇങ്ങനെ ഒരു സംവിധാനം രൂപീകരിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, അജിത് കുമാറിന്റെ രാഷ്ട്രീയ സ്വാധീനവും മറ്റും നിമിത്തം ഇതിനെ ചോദ്യം ചെയ്യാൻ കഴിയാതെ വരികയായിരുന്നു.
സമീപകാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അജിത് കുമാറിനെ ഇൻറലിജൻസ് എഡിജിപി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതും മനോജ് എബ്രഹാമിനെ നിയമിച്ചതും.
Keywords: Manoj Abraham IPS, MR Ajith Kumar IPS, aADGP, Kerala police, Intelligence
COMMENTS