കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 2021ല്‍ പാലാ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് പാലാ എം.എല്‍.എ മാണി സ...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 2021ല്‍ പാലാ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് പാലാ എം.എല്‍.എ മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2021-ല്‍ സമര്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാണി സി കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജി ഭേഗതി വരുത്താന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്തായിരുന്നു മാണി സി കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസ് നടപടികള്‍ തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദനീയമായതില്‍ കൂടുതല്‍ പണം ചെലവാക്കി എന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആവശ്യമായ രേഖകള്‍ മാണി സി കാപ്പന്‍ ഹാജരാക്കിയില്ല എന്നും ആരോപിച്ചായിരുന്നു സി വി ജോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ മാണി സി കാപ്പനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈക്കോടതി ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇന്ന് തള്ളുകയായിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ഹര്‍ജിയില്‍ പൊതുവായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
Key Words: Mani Kappan, The High Court, Election
COMMENTS